തിരുവനന്തപുരത്തെ വിജയം ചരിത്രനേട്ടം; വിവി രാജേഷിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

 


തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്ത് മേയറായി സ്ഥാനമേറ്റ വിവി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്. മേയറെയും ഡെപ്യൂട്ടി മേയ‍ർ ആശാനാഥിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അനുമോദനക്കത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന എൻഡിഎ ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി.


തലസ്ഥാനത്തെ പാർട്ടിയുടെ വിജയം കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളും ആയിട്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ഉടൻ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിന്റെയും, അയ്യങ്കാളിയുടെയും, മന്നത്ത് പത്മനാഭന്റെയും ആശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post