സുന്ദരികളായ സ്ത്രീകൾ പുരുഷന്‍റെ ശ്രദ്ധ തിരിക്കും, ഇത് ബലാത്സംഗത്തിന് കാരണമാകും; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

 


ബലാത്സംഗത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ ഫൂല്‍ സിങ് ബരൈയ. ബലാത്സംഗത്തിന്റെ അടിസ്ഥാനം ഇതാണ്, പുരുഷന്മാര്‍ വഴിയിലൂടെ പോകുമ്പോള്‍ സുന്ദരികളായ സ്ത്രീകളെ കാണുന്നു. അത് അയാളുടെ മനസിനെ വ്യതിചലിപ്പിക്കുകയും ആ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു' എന്നാണ് ബരൈയ നടത്തിയ വിവാദ പരാമർശം. ആദ്യമായല്ല ഫൂല്‍ സിഭ് ബരൈയയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടാകുന്നത്. ബലാത്സംഗത്തെയും ജാതിയെയും മതത്തെയും അടിസ്ഥാനപ്പെടുത്തി ധാരാളം ഗുരുതര പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ഭാണ്ഡേര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ബരൈയ.


'എസ്ടി, എസ്‌സി, ഒബിസി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ സുന്ദരികളല്ല. എന്നിട്ടും അവര്‍ പീഡിപ്പിക്കപ്പെടുന്നു. അത് അവരുടെ വിശുദ്ധഗ്രന്ഥങ്ങളില്‍ പറഞ്ഞത് പ്രകാരമാകാം.' എന്നായിരുന്നു ബരൈയയുടെ സ്ത്രീ വിരുദ്ധ- ജാതീയ പരാമര്‍ശം. ഒരു പുരുഷന് സ്ത്രീയുടെ അനുവദമില്ലാതെ അവളെ ബലാത്സംഗം ചെയ്യാനാവില്ല. അതുകൊണ്ടാണ് പിഞ്ച് കുഞ്ഞുങ്ങള്‍ പോലും പീഡനത്തിനിരയാകുന്നതെന്നും ബരൈയ കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തെ ഏത് കാരണം കൊണ്ടും ന്യായീകരിക്കാനാവില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്‌വാരി അഭിപ്രായപ്പെട്ടു. ക്രിമിനല്‍-ലൈംഗികവൈകൃത മനസ്ഥിതിയുടെ പ്രതിഫലനമാണ് വാക്കുകളിലൂടെ പ്രകടമായതെന്ന് ബിജെപിയും വിമര്‍ശിച്ചു. മറ്റ് സാമൂഹിക സംഘടനകളും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم