വീണ്ടും സർവകാല റെക്കോഡിൽ; കത്തിക്കയറി സ്വർണവില, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ

 


സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്നത്തെ വില വർധനയോടെ സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് ഇന്ന് സ്വർണവില തിരുത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില ഇടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.


അതേസമയം സ്വർണവിലയിൽ വർദ്ധനവ് സാധാരണക്കാരായ  തിരിച്ചടിയാണ് സമ്മാനിക്കുന്നത്. വിവാഹ ആവശ്യത്തിനും മറ്റും സ്വർണം വാങ്ങാനിരിക്കുന്നവർക്കാണ് ഈ വില വർധനവ് തിരിച്ചടിയാകുന്നത്. 

Post a Comment

Previous Post Next Post