ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിൾ സഞ്ചാരിയായ 43കാരനായ അഷ്റഫിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്റഫ്. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് അഷറഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ട്രാക്കിനോട് ചേർന്ന തോട്ടിൽ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ തോട്ടുപാലത്തിന് മുകളിൽ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ സവാരിയിലൂടെ ഹിമാലയം, ലഡാക്ക് തുടങ്ങിയ ദീർഘദൂര യാത്രകൾ നടത്തിയിരുന്ന വ്യക്തിയാണ് അഷറഫ്. സാഹസിക യാത്രകളിൽ തൽപ്പരനായ അദ്ദേഹത്തിന്റെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment