ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു; ദാരുണ സംഭവം നെയ്യാറ്റിൻകരയിൽ

 


നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാരക്കോണത്ത് വച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നിയാസ്. രാവിലെ അനുജനും സുഹൃത്തിനുമൊപ്പം കുളത്തില്‍ നീന്താന്‍ പോയതായിരുന്നു നിയാസ്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടമുണ്ടായത്. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത കുളത്തില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Post a Comment

Previous Post Next Post