കെവിൻ കൊലക്കേസില്‍ കോടതി വെറുതെ വിട്ടപ്രതി തോട്ടിൽ മരിച്ചനിലയിൽ

 


കൊല്ലം: കൊല്ലം പുനലൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കെവിൻ കൊലക്കേസിൽ പ്രതി ചേർത്തിരുന്ന പുനലൂർ സ്വദേശി ഷിനുവാണ് മരിച്ചത്. കെവിൻ കൊലക്കേസില്‍ ഇയാളെ പൊലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇയാളുടെ മൂത്ത സഹോദരൻ ഷാനു കേസില്‍ പരോളിലാണ്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്. ഫ്ലാറ്റിന് മുകളില്‍ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post