മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം എന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മലപ്പുറം ജില്ലയിലെ ജനസംഖ്യ കൂടുതലാണെന്നും ജില്ലയിലെ ആളുകള്‍ക്ക് നേരിട്ട് വികസനവും മറ്റും എത്തണമെങ്കില്‍ ജില്ല വിഭജിച്ച് രണ്ടാക്കണം എന്നുമാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
മലപ്പുറം ജില്ലാ ഉടനെ രണ്ടാക്കി വിഭജിക്കണം എന്നാണ് എന്റെ നിരീക്ഷണം.. പ്രായോഗിക തലത്തിൽ ഇങ്ങനെ വിഭജിക്കുന്നത് അവിടുത്തെ ജനങ്ങൾക്ക് സേവനങ്ങൾ, വികസനം കൂടുതൽ ലഭിക്കുവാൻ കാരണമാകും. 47 ലക്ഷം ആളുകൾ മലപ്പുറം ജില്ലയിൽ മാത്രം ജീവിക്കുന്നു. അതിവേഗം വളരുന്ന ജനസംഖ്യ ആണ് മലപ്പുറത്തിലേത്..മൊത്തം കേരളത്തിലെ 7 ലിൽ ഒരാൾ ഈ ജില്ലയിൽ നിന്നാണ് എന്നർത്ഥം . അതിനാൽ ഈ ജില്ലയെ മലപ്പുറം, തിരൂർ എന്നിങ്ങനെ രണ്ടായി വിഭജിക്കണം..
എന്റെ ഐഡിയയിൽ തിരൂർ ജില്ലാ ഇങ്ങനെ വിഭജിക്കണം (യൂണിവേഴ്സിറ്റി, താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം,കോട്ടക്കൽ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി വരെ)
മലപ്പുറം ജില്ലാ ഇങ്ങനെ ആകണം..(കുണ്ടോട്ടി, പെരിന്തൽമണ്ണ, മഞ്ചേരി, nilambur, അരീക്കോട്, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, വഴിക്കടവ് )ഇങ്ങനെ 2 ആക്കണം.
ഇതിൽ നിലവിൽ തന്നെ ഒരു ജില്ലാ ആസ്ഥാനം ആകുവാൻ വേണ്ട എല്ലാം സംവിധാനവും, വികസനവും തിരൂരിന് ഉണ്ട്.. സർക്കാർ തീരുമാനം കൂടി വന്നാൽ മതി.
(വാൽ കഷ്ണം.. സ്നേഹം എന്നത് മനുഷ്യനോട് മാത്രമല്ല, നമ്മൾ ജീവിക്കുന്ന ജില്ലയോടും, സംസ്ഥാനത്തോടും, നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ, കിടക്ക, വീട്, TV etc ഒക്കെ തോന്നാം.. അതിനാൽ ഇത്രയും കാലം മലപ്പുറം ജില്ലയിൽ എന്ന് പറഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം തിരൂർ എന്ന ജില്ലയിലേക്ക് മാറുമ്പോൾ ആരും വിഷമിക്കരുത്.. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുക)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
Mob 99477 25911
(WhatsApp message only)

إرسال تعليق