ബെംഗളൂരു:തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നു
തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യത.
രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്.
ട്രെയിൻ എന്ന് സർവീസ് തുടങ്ങുമെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് വരെയാകും സ്ലീപ്പർ സർവീസ്.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 842 കിലോമീറ്ററുണ്ട്. യാത്രാസമയം 12 മണിക്കൂറിൽ താഴെയായിരിക്കും. ഈ സമയക്രമം നടപ്പാക്കാനായാൽ മറുനാട്ടിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടും.
ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ ഏകദേശം 2300 രൂപയായിരിക്കും നിരക്കെന്നാണു സൂചന. സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 രൂപ വീതവും. ഗുവാഹത്തി – ഹൗറ റൂട്ടിലോടാൻ പോകുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പറിൽ 960 രൂപയാണ് തേഡ് എസിയിലെ മിനിമം നിരക്ക്.
400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിന് 2.40 രൂപ വീതം നൽകണം. നിരക്ക് കൂടിയാലും കൂടുതൽ സൗകര്യപ്രദമായി യാത്രചെയ്യാമെന്നതിനാൽ യാത്രക്കാർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ.

Post a Comment