മനാമ: സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ കുട്ടികള്‍ ദുരുപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന് ഗള്‍ഫ് രാജ്യമായ ബഹ്റൈൻ ഒരുങ്ങുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 15 വയസിന് താഴെയുള്ള കുട്ടികള്‍ അക്കൗണ്ട് തുടങ്ങുന്നത് നിരോധിക്കുന്നതിനുള്ള പുതിയ ബില്‍ കൗണ്‍സില്‍ ചർച്ചയ്ക്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍, ഇതിനായി 2012ലെ 37-ാം നമ്പർ കുട്ടികളുടെ നിയമത്തില്‍ മാറ്റം വരുത്താനാണ് സർക്കാർ നീക്കം.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 15 വയസ് പൂർത്തിയാകാത്ത കുട്ടികള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുടങ്ങാൻ അനുമതി ലഭിക്കില്ല. അതേസമയം 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മ ീഡിയ അക്കൗണ്ടുകള്‍ തുടങ്ങാൻ വിലക്ക് ഉണ്ടാകില്ല. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളില്‍ വരാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.
എന്നാല്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ എല്ലാ പ്രായത്തിലുമുളഅള കുട്ടികള്‍ക്ക് അക്കൗണ്ട് തുടങ്ങാം. ഏതെല്ലാം പ്ലാറ്റ്ഫോമുകള്‍ നിയമപരിധിയില്‍ കൊണ്ടുവരണം എന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കും. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനായി പ്രത്യേക രീതികളും നിയമ ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികളും പ്രത്യേകമായി നിശ്ചയിക്കും. ശൂറ കൗണ്‍സില്‍ രണ്ടാം ഡെപ്യൂട്ടി ചെയർപേഴ്‌സണ്‍ ഡോ. ജിഹാദ് അല്‍ ഫദലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഈ ഭേദഗതി സമർപ്പിച്ചത്.

Post a Comment