64ാ-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1023 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി കണ്ണൂർ; രണ്ടാം സ്ഥാനം തൃശൂരിന്



തൃശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വർണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂർ.


1023 പോയിന്റുമായാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 1018 പോയിന്റുമായി തൊട്ടു പിറകിൽ തൃശ്ശൂർ ജില്ലയും 1016 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമാണ്.


കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം.


സ്വന്തം തട്ടകത്തില്‍ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതല്‍ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോള്‍, വാശിയേറിയ മത്സരത്തിനൊടുവില്‍ തൃശൂർ റണ്ണറപ്പുകളായി.


ജില്ലയിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തോടെ കണ്ണൂർ വീണ്ടും കേരളത്തിന്റെ കലോത്സവ നഗരമായി മാറി.

Post a Comment

أحدث أقدم