ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വാഹനാപകടം. വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് 18 പേര്‍ക്ക് പരിക്കേറ്റു. തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്.
തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കാല്‍വരി മൗണ്ടില്‍ നിന്നും രാമക്കല്‍മേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി പോകുമ്പോള്‍ ഇടുങ്ങിയ വഴിയിലെ തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

إرسال تعليق