കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരെ വാക്സിനെടുത്ത കുട്ടികളെ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൂന്ന് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഛർദ്ദി, കാഴ്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെടുകയായിരുന്നു.
അതേസമയം, ഇത്തരം പ്രശ്നങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിലെ അധികൃതർ പറയുന്നത്. വാക്സിനെടുക്കുമ്പോള്‍ ചിലർക്കുണ്ടാകുന്ന പ്രശ്നമാണെന്നും കുട്ടികള്‍ സുരക്ഷിതരാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. രാജാറാം പ്രതികരിച്ചു.
കുട്ടികളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Post a Comment