ചെന്നൈ: വിജയ് നായകനായ ജനനായകൻ്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.
തീയതി പറയാതെയാണ് കേസ് വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൗണ്ടർ അഫിഡവിറ്റിന് സമയം അനുവദിച്ചില്ലെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കോടതിയില്‍ ആവർത്തിച്ചു.
ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്സൻ്റെ ഉത്തരവ് നിർമാതാക്കള്‍ ചോദ്യം ചെയ്തില്ലെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ വാദിച്ചു.
റിവൈസിങ് കമ്മിറ്റിക്ക് വിട്ടുവെന്ന സെൻസർ ബോർഡിൻ്റെ അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ചെയർപേഴ്സൻ്റെ ഉത്തരവ് ഇത് വരെയും ലഭിച്ചിട്ടില്ലെന്നും കെ വി എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. ലഭിക്കാത്ത ഓർഡർ എങ്ങനെ ചലഞ്ച് ചെയ്യും എന്നും വാദിച്ചു.
എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പ്രശ്നമില്ല. ഒരാളുടെ തീരുമാനം മാത്രമായി എങ്ങനെ നടപ്പാക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസിൻ്റെ അഭിഭാഷകൻ ചോദിച്ചു.

إرسال تعليق