ചെന്നൈ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയുടെ ശുചിമുറി ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റില്‍. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്നു ഇരുവരെയും. ഈ സമയമാണ് സംഭവം.
ശുചിമുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ ഉദ്യോഗസ്ഥ ഇതേക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നല്‍കി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമ സബ് ഇൻസ്പെക്ടർ ആണെന്ന് കണ്ടെത്തി.
ഉടൻതന്നെ ഇയാളെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അതേസമയം, ഫോണില്‍ നിന്ന് വീഡിയോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പോലീസുകാരൻ ആരോപണങ്ങള്‍ നിഷേധിച്ചു.

Post a Comment