പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസില്‍ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുകയിൽ 50 ശതമാനം കുറവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍

 


തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കാൻ കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തിയ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച്‌ കേരള സർക്കാർ.


15 വർഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ ഫീസിലാണ് സംസ്ഥാന സർക്കാർ 50 ശതമാനം കുറവ് വരുത്തിയത്. കേന്ദ്ര നിയമഭേദഗതി സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നിർണ്ണായക ഇടപെടല്‍.


സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രം നിശ്ചയിച്ച തുക പകുതിയായി കുറയ്ക്കാൻ തീരുമാനിച്ചത്. 2025-ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം നിലവില്‍ വന്ന ഭീമമായ നിരക്ക് വർദ്ധനവിനാണ് ഇതോടെ ഭാഗികമായി ആശ്വാസമാകുന്നത്.


മോട്ടോർ വാഹന വകുപ്പിന്റെ വരുമാനം പരിഗണിക്കുന്നതിലുപരി ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഗതാഗത വകുപ്പിന്റെ ഈ നീക്കം.

Post a Comment

Previous Post Next Post