രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു വേട്ട; പിടികൂടിയത് 150 കിലോ അമോണിയം നൈട്രേറ്റ്

 


രാജസ്ഥാനിൽ വൻ സ്ഫോടക വസ്തു വേട്ട. ടോങ്ങിൽ നിന്നും 150 കിലോ അമോണിയം നൈട്രേറ്റ് പിടികൂടി. പുതുവത്സരാഘോഷം പ്രമാണിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. 60 കാട്രിഡ്ജുകളും വയറും 200 കാട്രിഡ്ജുകളും 6 ബണ്ടിൽ ഫ്യൂസ് വയറും പിടികൂടി. ഇതോടെ ഡൽഹി NCR മേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സ്ഫോടക വസ്തുക്കൾ എന്തിന് വേണ്ടിയാണ് എത്തിച്ചതെന്നടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും.

Post a Comment

Previous Post Next Post