മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂര്‍ മിഷനിലെ വൈദികനുമായ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് സൂചന. പ്രാദേശിക വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുരോഹിതനും ഭാര്യയും ഉൾപ്പെടെ 12 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ക്രിസ്മസ് പ്രാർത്ഥനാ യോഗം നടന്ന വീടിൻ്റെ ഉടമസ്ഥനും ഭാര്യയ്ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പുരോഹിതനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പുരോഹിതൻ, ഭാര്യ, പ്രദേശത്തുള്ള വിശ്വാസികളായ നാല് പേർ, വീട്ടുടമ, ഭാര്യ, പോലീസ് സ്റ്റേഷനിൽ പുരോഹിതനെയും പിടിയിലായവരേയും അന്വേഷിച്ചെത്തിയ നാല് പേർ എന്നിവരെയാണ് പൊലീസ് പ്രതിചേർത്തിരിക്കുന്നത്.

إرسال تعليق