പത്തനംതിട്ട: പത്തനംതിട്ടയില്‍ 95 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍ക്കാരനായ 68 കാരൻ അറസ്റ്റില്‍ ആയി. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ പത്തനംതിട്ട വടശ്ശേരിക്കരയില്‍ നടന്ന സംഭവത്തില്‍ പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. വായില്‍ തുണി തിരികി അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു.
പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് ഉള്ളത്. മകള്‍ ജോലിക്ക് പോയ സമയത്തായിരുന്നു അക്രമം.

إرسال تعليق