ഒളിവിൽ കഴിയവെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതല്‍ രേഖകള്‍ കൈമാറി ; തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രേഖകൾ സമർപ്പിച്ചത്



തിരുവനന്തപുരം : ലൈംഗിക ആരോപണ കേസിൽ ഒളിവിലിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ കൂടുതല്‍ രേഖകള്‍  സമർപ്പിച്ചു.

യുവതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയാണ് കൈമാറിയത്. മറ്റന്നാള്‍ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ പരിശോധന നടത്തുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ രാഹുല്‍ മാങ്കൂട്ടത്തല്‍ കൈമാറിയത്.

രാഹുലിനായി പരിശോധന വ്യാപിച്ചിരിപ്പിക്കുകയാണ്. രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. അതിജീവിത മൊഴില്‍ പറഞ്ഞ തിയതിയിലെ ദൃശ്യങ്ങള്‍ ഡിവിആറില്‍ ഇല്ല. ബാക്കപ്പ് കുറവാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, രാഹുല്‍മാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലാറ്റിലെ കെയർ ടേക്കറെ സ്വാധീനിച്ചാണ് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയതത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Post a Comment

Previous Post Next Post