വയനാട്: വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എടവക കാരക്കുനി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുമായ എം. ഇബ്രായികുട്ടി (35) ആണ് മരിച്ചത്.
വെള്ളമുണ്ടയിലെ പൊലീസ് ഫാമിലി ക്വാട്ടേഴ്സിലാണ് ഇബ്രായികുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ക്വട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു. രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യ ക്വട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു.
പൊലീസ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

إرسال تعليق