ഇടുക്കിയില്‍ മയക്കുമരുന്നുമായി 12 പേര്‍ പിടിയില്‍; വിനോദയാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്



ഇടുക്കി: ഇടുക്കിയില്‍ മയക്കുമരുന്നുമായി 12 പേര്‍ പിടിയില്‍. എറണാകുളം എളംകുന്നപ്പുഴയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10 എല്‍ എസ് ഡി സ്റ്റാമ്പുകളും 10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി.

ഗ്യാപ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇടുക്കി ജില്ലാ പോലിസ് മേധാവിയുടെ ഡാന്‍സാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്‍കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശാന്തന്‍പാറ പോലിസിന്റെ നേതൃത്വത്തില്‍ ഹോം സ്റ്റേയില്‍ പരിശോധന നടത്തിയത്. ഗ്യാപ് റോഡിന് താഴെ സേവന്തി കനാല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Post a Comment

أحدث أقدم