വീട്ടില്‍ തന്നെ മുടി കറുപ്പിക്കാം, വെറും രണ്ട് സാധനങ്ങള്‍ മാത്രം മതി

 


ഹോർമോണ്‍ വ്യതിയാനം, ജീവിതശെെലി, സമ്മർദ്ദം എന്നിവയെ തുടർന്ന് പലർക്കും ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നു.

ഇത് മറയ്ക്കാൻ കെമിക്കല്‍ നിറഞ്ഞ കളറും ഡെെയും ഉപയോഗിക്കുന്നത് പ്രശ്നം ഗുരുതരമാക്കുന്നു മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുക മാത്രമല്ല അമിതമായി മുടി വരണ്ടുപോകുന്നതിനും ഇത് കാരണമാകുന്നു.


എന്നാല്‍ ധാരാളം പോഷകഗുണങ്ങളുള്ള കറിവേപ്പില ഇതിനൊരു നല്ല പരിഹാരമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തി മുടി അതിവേഗം വളരാൻ സഹായിക്കുന്നു. മുടിയിലെ നര അകറ്റാൻ കറിവേപ്പിലയും ഉലുവയും കൂടി ചേർത്തത് ഉപയോഗിച്ചാല്‍ മതി. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയും കറിവേപ്പിലയും ഉയോഗിച്ച്‌ ഒരു ഹെയർപാക്ക് തയ്യാറാക്കിയാലോ?


ആവശ്യമായ സാധനങ്ങള്‍


ഉലുവ

കറിവേപ്പില

വെള്ളം

തയ്യാറാക്കുന്ന വിധം


ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിർത്ത് വയ്ക്കുക. രാവിലെ അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് അരച്ചെടുക്കാം. ശേഷം മുടി പല ഭാഗങ്ങളായി തിരിച്ച്‌ ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 20 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യുന്നത് നല്ലതാണ്. മുടി വളരാനും നരമാറ്റാനും ഹെയർപാക്ക് സഹാ


യിക്കുന്നു.

Post a Comment

Previous Post Next Post