തദ്ദേശ തിരഞ്ഞെടുപ്പ്: ഇടുക്കിയില്‍ പലയിടത്തും ഇവിഎം തകരാര്‍



ഇടുക്കി: വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടത്ത് നിന്നായി ഇവിഎം തകരാറുകളും റിപ്പോർട്ട് ചെയ്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ, കൊല്ലം കോർപ്പറേഷനിലെ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്ബർ ബൂത്ത് ഉള്‍പ്പെടെ പലയിടത്തും വോട്ടിങ് മെഷീനുകള്‍ (EVM) തകരാറിലായി. ഇടുക്കി ജില്ലയിലും സമാന പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 13-ാം വാർഡ് ബൂത്ത് ഒന്ന്, വണ്ടിപ്പെരിയാർ തങ്കമല, നെടുംകണ്ടം പഞ്ചായത്തിലെ 14-ാം വാർഡ് തൂക്കുപാലം എസ്.എൻ.ഡി.പി ഹാള്‍ എന്നിവിടങ്ങളിലും യന്ത്രത്തകരാർ കാരണം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഈ ബൂത്തുകളിലെല്ലാം തകരാറുകള്‍ പരിഹരിച്ച്‌ വോട്ടെടുപ്പ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم