ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാർ പഞ്ചായത്തിൽ മത്സരിക്കാൻ സോണിയ ഗാന്ധിയും. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയല്ലെന്ന് മാത്രം.
ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി. പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിട്ടാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്
നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്‍ക്ക് ഈ പേരിട്ടത്.
ഭർത്താവ് ബി.ജെ.പി പ്രവർത്തകനായതോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയിൽ ഒന്നരവർഷം മുൻപ് നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു സുഭാഷ്. കോൺഗ്രസിലെ മഞ്ജുള രമേശും സി.പി.എമ്മിലെ വളർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ.

Post a Comment