തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോൾ പലയിടങ്ങളിലും എല്‍ഡിഎഫ് തരംഗം. അടൂർ ഒന്നാം വാർഡില്‍ല്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജയിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിചാരിച്ച തിരുവനന്തപുരം കോർപറേഷനിലും എല്‍ഡിഎഫ് ലീഡ് തുടരുകയാണ്. തിരുവനന്തപുരം പേട്ടയില്‍ അതിശക്തമായ ത്രികോണമത്സരം നടക്കുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും എല്‍ഡിഎഫ് സ്ഥാനാർത്ഥി എസ് പി ദീപകാണ് മുന്നേറുന്നത്.
രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ അനില്‍കുമാറാണുള്ളത്. കൊല്ലത്തും പലയിടങ്ങളിലും എല്‍ഡിഎഫാണ് മുന്നേറുന്നത്.
അതേസമയം, കൊച്ചി കോർപറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിതീർന്നപ്പോള്‍ 16 ഡിവിഷനുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യസമയങ്ങളില്‍ പലയിടങ്ങളിലും യുഡിഎഫ് ലീഡ് ചെയ്‌തെങ്കിലും ഇപ്പോള്‍ സമനിലയില്‍ മുന്നേറുകയാണ്.

Post a Comment