കുമളി: കുമളി ടൗണിൽ എൽഡിഎഫ്, യുഡിഎഫ് ജാഥയിലെ സംഘർഷത്തിനിടെ ഇരുകൂട്ടരേയും പിടിച്ചു മാറ്റാൻ ശ്രമിച്ച എസ്ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
സിപിഎം പ്രവർത്തകനായ കുമളി റോസാപ്പൂക്കണ്ടം സ്വദേശി ശ്രീക്കുട്ടൻ കെ ആറിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ്സിൽ ഒൻപത് പ്രതികൾ കൂടിയുണ്ട്.
കുമളി എസ്ഐ രാജേഷ് കുമാറിനെ കല്ലിന് എറിഞ്ഞ് വീഴ്ത്തുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ രാജേഷ് കുമാറിൻ്റെ തലയുടെ ചെവിഭാഗത്ത് ഒൻപത് തുന്നലുകളുണ്ടായിരുന്നു. കുമളി ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിലും ചികിത്സ തേടി.
സിപിഎം കുമളി പ്രാദേശിക ഘടകത്തിൻ്റെ സമ്മർദ്ദം മൂലം പ്രതിയെ പിടിക്കാതിരിക്കുകയായിരുന്നു കുമളി സിഐ. തുടർന്ന് പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ്റെ ഇടപെടൽ മൂലമാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്.

إرسال تعليق