ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപത്തില്‍ സ്വന്തം മകനടക്കം നാലുകുട്ടികളെ പൂനം എന്ന 32 വയസ്സുകാരി നാലുകുട്ടികളെ കൊലപ്പെടുത്തി. 2023 മുതല്‍ 2025 വരെയുള്ള കാലയളവിലായിരുന്നു പൂനം നാലുകുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം.
എന്നാൽ പോലീസിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു പൂനത്തിന്റെ വെളിപ്പെടുത്തലുകള്‍. മൂന്നുവയസ്സുള്ള മകനൊഴികെ ബാക്കി മൂന്നുപേരും സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികളെ സൗന്ദര്യമാണ് പൂനത്തിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.
സ്വന്തം മകനുള്‍പ്പെടെ നാലുകുട്ടികളെയാണ് പൂനം അതിവിദഗ്ധമായി കൊലപ്പെടുത്തിയത്. ആദ്യ മൂന്ന് കൊലപാതകങ്ങളും തന്ത്രപരമായി മറയ്ക്കാനായെങ്കിലും നാലാമത്തെ ക്രൂരകൃത്യത്തില്‍ പൂനത്തിന് പിടിവീണു. ഇതോടെയാണ് മുന്‍പ് നടന്ന മൂന്ന് കൊലപാതകങ്ങളും പുറംലോകമറിയുന്നത്.
2023-ലായിരുന്നു കൊലപാതക പരമ്പരയുടെ തുടക്കം. ബന്ധുവായ ഒന്‍പതുവയസ്സുകാരിയെയാണ് ആദ്യം വെള്ളത്തില്‍ മുക്കിക്കൊന്നത്. മരണത്തില്‍ സംശയം തോന്നാതിരിക്കാന്‍ ഈ കുട്ടിയ്‌ക്കൊപ്പം മൂന്നുവയസ്സുള്ള സ്വന്തം മകനെയും യുവതി സമാനരീതിയില്‍ കൊലപ്പെടുത്തി. രണ്ടുകുട്ടികളുടേതും അപകടമരണമായി ചിത്രീകരിച്ചു. ആര്‍ക്കും ഇതില്‍ സംശയം തോന്നിയില്ല.

Post a Comment