ഇവനെ സൂക്ഷിക്കണം; കൊളസ്ട്രോള്‍ ശരീരത്തിലെ അപകടകാരി, ഈ ഏഴ് കാര്യങ്ങള്‍ കൊളസ്ട്രോളിന് കാണമാകും



നമ്മള്‍ പിന്തുടരുന്ന ചെറിയ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ ശരീരത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ കൊണ്ടിരിക്കുകയാണ്. പാത്രത്തില്‍ ഒഴിക്കുന്ന ഓരോ തുള്ളി എണ്ണയും, ക്രിസ്‌പിയെന്ന പേരില്‍ തിന്നുന്ന ഓരോ ലഘുഭക്ഷണവും, എല്ലാം ചേർന്ന് നമ്മളെ കൊല്ലുകയാണ്!


ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിനും ഹോർമോണ്‍ സൃഷ്ടിക്കും ആവശ്യമായ കൊഴുപ്പ് സ്വഭാവമുള്ള ഒരു പദാർത്ഥമാണ് കൊളസ്ട്രോള്‍. എന്നാല്‍, പ്രത്യേകിച്ച്‌ "മോശം" കൊളസ്ട്രോള്‍ അമിതമായി കൂടുമ്ബോള്‍ അത് ധമനികളില്‍ അടിഞ്ഞുകൂടി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.


ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഉയർന്ന കൊളസ്ട്രോള്‍ ലോകമെമ്ബാടും പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുന്നു. ദൈനംദിന ജീവിതത്തിലെ ചില സാധാരണ ശീലങ്ങളും ഭക്ഷണ രീതികളും ഉയർന്ന കൊളസ്ട്രോളിന് വഴിയൊരുക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധർ വ്യക്തമാക്കുന്നു.


ഈ ഏഴ് ദൈനംദിന ശീലങ്ങള്‍ ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം:


1. അമിത എണ്ണയും ബട്ടറും


ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ എണ്ണകളാണെങ്കിലും അതിന്റെ അമിത ഉപഭോഗം ഉയർന്ന കലോറി ഉപയോഗത്തിലേക്കും മോശം കൊളസ്ട്രോള്‍ ഉയരാനും ഇടയാക്കും. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ ഉയർത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.


2. വറുത്ത ലഘുഭക്ഷണങ്ങള്‍


ക്രിസ്‌പിയായ വറുത്ത സ്നാക്കുകളില്‍ ട്രാൻസ് ഫാറ്റ് കൂടുതലായതിനാല്‍ ഇത് ഹൃദ്രോഗ സാധ്യത ഉയർത്തുന്നു. ഇടയ്ക്കിടെ ഡീപ് ഫ്രൈഡ് ഭക്ഷണം കഴിക്കുന്നത് ലിപിഡ് നിലയില്‍ പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് ഡയറ്റീഷ്യൻ പറയുന്നു.


3. നാരുകള്‍ കുറവുള്ള ഭക്ഷണക്രമം


ലയിക്കുന്ന നാരുകള്‍ മോശം കൊളസ്ട്രോള്‍ ആഗിരണം കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദിവസവും 10 ഗ്രാം ഫൈബർ കൂടുതലായി ഉപയോഗിക്കുന്നത് ഹൃദ്രോഗ മരണ സാധ്യത 17% വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.


4. അമിത ഉപ്പും പഞ്ചസാരയും


അതികം ഉപ്പ് രക്തമർദ്ദം ഉയർത്തി ഹൃദ്രോഗ സാധ്യത കൂട്ടും. പഞ്ചസാര കൂടുതലായാല്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയരുന്നു. ബ്രെഡുകള്‍, സോസുകള്‍ പോലുള്ള ഭക്ഷണങ്ങളില്‍ മറഞ്ഞിരിക്കുന്ന പഞ്ചസാരയുള്ളതായി ഹാർവാർഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.


5. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കല്‍


ഭക്ഷണം തണുത്തപ്പോള്‍ കൊഴുപ്പ് കട്ടിയാകുകയും അത് വീണ്ടും ചൂടാക്കിയാല്‍ ഗുണനിലവാര നഷ്ടം സംഭവിക്കുകയും ചെയ്യും. അതേ എണ്ണ ആവർത്തിച്ച്‌ ഉപയോഗിക്കല്‍ കൊളസ്ട്രോള്‍ ഉയർത്തുന്നതില്‍ പ്രധാന ഘടകമാണ്.


6. അമിതമായി ആഹാരം കഴിക്കുന്നത്


വീട്ടില്‍ പാകം ചെയ്തതാണെങ്കിലും വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് അധിക കലോറി ഉപയോഗത്തിലേക്ക് നയിക്കും. ഇത് ട്രൈഗ്ലിസറൈഡ് നിര ഉയർത്താൻ കാരണമാവും.


7. അനിയന്ത്രിതമായ ഭക്ഷണ അളവ്


ശ്രദ്ധയില്ലാതെ, വേഗത്തില്‍, വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രണത്തെ ബാധിക്കും. മിതമായ അളവില്‍ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് മോശം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നു.


ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനുമായി ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും ആരോഗ്യകരമായ ഭക്ഷണരീതികള്‍ പിന്തുടരുന്നതും നല്ലതാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Post a Comment

Previous Post Next Post