എറണാകുളത്ത് ഒഴിഞ്ഞ പറമ്പില്‍ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി; അസ്ഥികള്‍ക്ക് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം



എറണാകുളം: വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കാട് മൂടിയ പറമ്ബില്‍ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്.

കണ്ടെത്തിയ അസ്ഥികള്‍ക്ക് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരിശോധനകള്‍ തുടരുമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم