തണുപ്പായാല്‍ ജലദോഷവും പനിയും; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേക ഡയറ്റ് പ്ലാൻ ചെയ്യാം

 


ശൈത്യകാലം രോഗങ്ങളുടെ കാലം കൂടിയാണ്. തണുപ്പ് കൂടുന്നതോടെ നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ കാരണമാകുന്നു.ഇത് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയവയിലേക്ക് നയിക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളെയും പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ മാക്രോ ന്യൂട്രിയന്റുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.


ഈ പോഷകങ്ങള്‍ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രോഗാണുക്കളോട് പോരാടാനും സഹായിക്കും. ഇതിനായി സങ്കീര്‍ണമായ ദിനചര്യയുടെയോ സപ്ലിമെന്റുകളുടെയോ ആവശ്യമില്ല. ഭക്ഷണത്തിലൂടെ ഈ പോഷകങ്ങളെ ശരീരത്തിന് ലഭ്യമാക്കാവുന്നതാണ്.


സിട്രസ് പഴങ്ങള്‍ (വിറ്റാമിന്‍ സി)


വിറ്റാമിൻ സി വെളുത്ത രക്താണുക്കള്‍ ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ശൈത്യകാലത്ത് സാധാരണമായ അണുബാധകളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ളവ ഡയറ്റില്‍ ചേര്‍ക്കുന്നതിലൂടെ വിറ്റാമിന്‍ സി ശരീരത്തിന് ലഭ്യമാക്കാം.


ഇലക്കറികളും പച്ചക്കറികളും (ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും)


ശരീരത്തിലെ ദീർഘകാലമായുള്ള വീക്കം നിയന്ത്രിക്കാൻ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. വീക്കം നിയന്ത്രണത്തിലായിരിക്കുമ്ബോള്‍, രോഗപ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കാനും വെല്ലുവിളികളോട് കൂടുതല്‍ കൃത്യതയോടെ പ്രതികരിക്കാനും കഴിയും.


വെളുത്തുള്ളിയും മഞ്ഞളും ( ആന്‍റിമൈക്രോബയല്‍, ആന്‍റിഇന്‍ഫ്ലമേറ്ററി)


വെളുത്തുള്ളിയിലും മഞ്ഞളിലും സ്വാഭാവിക ആന്റിമൈക്രോബയല്‍, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മാരകമായ സൂക്ഷ്മാണുക്കളുടെ വളർച്ച കുറയ്ക്കാനും ശാരീരിക അസ്വസ്ഥതകള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച്‌ ശൈത്യകാലത്ത് പ്രതിരോധ ശേഷി മെച്ചപ്പെടാന്‍ ഇത് സഹായിക്കുന്നു.


തൈരും പുളിപ്പിച്ച ഭക്ഷണവും (പ്രോബയോട്ടിക്സ്)


പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഫലപ്രദമാണ്. രോഗപ്രതിരോധ കോശങ്ങളുടെ വലിയൊരുഭാഗം കുടലിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സീസണല്‍ അണുബാധകള്‍ക്കെതിരെയുള്ള ഫലപ്രദമായ പ്രതികരണങ്ങള്‍ക്ക് ഇത് നിര്‍ണായകമാണ്. തൈര്, കെഫീർ അല്ലെങ്കില്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ മികച്ച പ്രോബയോട്ടിക്സ് ആണ്.

ജലദോഷവും പനിയും തടയാന്‍ ചില ടിപ്സ്


ഭക്ഷണശീലത്തില്‍ മാത്രമല്ല, ചില ജീവിതശൈലി മാറ്റങ്ങളും ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.


നല്ല ഉറക്കം: ശരീരത്തെ നന്നാക്കാനും രോഗപ്രതിരോധ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.


വ്യായാമം: രക്തയോട്ടം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ കോശങ്ങളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു.


നിയന്ത്രിത സമ്മർദ്ദം: തുടർച്ചയായ സമ്മർദ്ദം രോഗപ്രതിരോധ പ്രതികരണങ്ങളെ ദുർബലപ്പെടുത്തും.


പുകവലിയും അമിതമായ മദ്യവും പരിമിതപ്പെടുത്തല്‍: രണ്ടും രോഗപ്രതിരോധ പ്രകടനത്തെ തടസ്സപ്പെടുത്തും.

Post a Comment

أحدث أقدم