തിരുവനന്തപുരം : വർക്കലയിൽ പെൺകുട്ടിക്കെതിരെ ട്രെയിനിൽ വെച്ച് ഉണ്ടായ ആക്രമണം പുനരാവിഷ്കരിച്ച് തെളിവെടുപ്പ് നടത്തി റെയിൽവെ പൊലീസ്.
പ്രതിയെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കേരള എക്‌സ്‌പ്രസിൻ്റെ അതേ കോച്ചിൽ എത്തിച്ചതാണ് തെളിവെടുത്തത്.
വാതിൽ പടിയിലിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും യാതൊരു പ്രകോപനവും ഇല്ലാതെ ചവിട്ടി താഴെ ഇട്ടെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാല് ദിവസത്തേക്കാണ് പ്രതിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച കസ്റ്റഡി അവസാനിക്കും. ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
അതിനിടെ സംഭവത്തിലെ പ്രധാന സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയെയും അന്വേഷണസംഘത്തെയും കണ്ടെത്തി. കേസ് അന്വേഷണത്തിൽ സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൊഴി നിർണ്ണായകമാകും.

Post a Comment