പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം കേരള ടൂറിസം വകുപ്പിന്‍റെ അനാസ്ഥ ; ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിയില്ലെന്ന് സുരേഷ് ഗോപി



തൃശ്ശൂര്‍: പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 

പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിയില്ല. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മുന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങി നല്‍കിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കലുങ്ക് സദസ്സില്‍ വെച്ച്‌ ചോദ്യം ഉന്നയിച്ച്‌ ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് ചോദിക്കാൻ തന്നെയാണ് പറഞ്ഞത്.300 ഓളം സഹകരണ ബാങ്കുകളില്‍ ഇത്തരത്തില്‍ അഴിമതികള്‍ നടക്കുന്നുണ്ട്.ജനങ്ങള്‍ ചർച്ച ചെയ്യേണ്ട വിഷയം ഇതൊക്കെയാണ്.

കേരളത്തില്‍ എത്ര സ്കൂളുകള്‍ തകർന്ന് വീണു. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പി.എം.ശ്രീയില്‍ ഉള്‍പ്പെടുത്തുന്നത്അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു.

Post a Comment

Previous Post Next Post