വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു; വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്

 


വടകര: വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്.

വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട ആളെ തിരിച്ചറിയല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സുരക്ഷാ നടപടികളും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയലിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച കോഴിക്കോട് വന്ദേഭാരത് ഇടിച്ച്‌ വയോധികൻ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ചക്കുംകടവ് വച്ച്‌ റെയില്‍വേ പാളം മുറിച്ചു കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്.

Post a Comment

أحدث أقدم