സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; അറ്റകുറ്റപ്പണികള്‍ക്കായി വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് നവംബർ 19 മുതല്‍ 30 വരെ അടച്ചിടും




ഇടുക്കി: വാഗമണ്ണില്‍ സഞ്ചാരികളെ ആകർഷിക്കുന്ന ചില്ലുപാലം നവംബർ 30 വരെ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായാണ് നവംബർ 19 മുതല്‍ പാലം അടച്ചിടുന്നത്.

നാല്‍പത് അടി നീളത്തിലും 150 അടി ഉയരത്തിലും കാന്‍റിലിവർ മാതൃകയില്‍ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ഒരേ സമയം 15 പേരെ മാത്രമേ പാലത്തില്‍ അനുവദിക്കുകയുള്ളു.

കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ സഞ്ചാരികള്‍ക്ക് ചില്ല് പാലത്തില്‍ പ്രവേശിക്കാം. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.

Post a Comment

أحدث أقدم