പുതുക്കിയ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതല്‍; ഇത്തവണ കൈയിലെത്തുക 3600 രൂപ

 


തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉള്‍പ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീരും.

പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 1,864 കോടി രൂപ അനുവദിച്ച്‌ ഉത്തരവിറക്കി. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഗുണഭോക്താക്കളില്‍ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴി പണം എത്തും

ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്ബതര വർഷത്തെ എല്‍ ഡി എഫ് ഭരണത്തില്‍ 80,671 കോടി രൂപയാണ് പെൻഷന് വേണ്ടി അനുവദിച്ചത്.

Post a Comment

أحدث أقدم