സ്വകാര്യബസ് നിയമലംഘനങ്ങൾ തടയുന്നതിന് ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണസമിതികൾ രൂപീകരിക്കും; മനുഷ്യാവകാശ കമ്മിഷൻ



ഇടുക്കി: സ്വകാര്യബസ് ജീവനക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണസമിതികൾ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ജൂലായ് 11-ന് വൈകീട്ട് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യബസിനെതിരായ പരാതി പരിഗണിക്കുമ്പോഴാണ് നിർദേശംവെച്ചത്. വിദ്യാർഥിനി ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തു. യാത്രക്കാരി തെറിച്ചുവീണു.

അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്കെതിരേ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷാനടപടി ഉറപ്പാക്കണം.

ബസ് ഉടമകൾക്കും ഡ്രൈവർക്കും സുരക്ഷാ ബോധവത്കരണ പരിപാടികൾ സംസ്ഥാന-ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കണം. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഓൺലൈൻ/ഹെൽപ്പ് ലൈൻ സംവിധാനം ശക്തിപ്പെടുത്തണം.

Post a Comment

Previous Post Next Post