ചര്‍മ്മ സംരക്ഷണത്തിലെ പുതിയ ട്രെൻഡ്; 'മെൻസ്ട്രല്‍ മാസ്‌ക്' ഉപയോഗിക്കാറുണ്ടോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അറിയാം



സോഷ്യല്‍ മീഡിയകളില്‍ വലിയ ചർച്ച സൃഷ്ടിച്ചിരിക്കുന്ന പുതിയ ചർമ സംരക്ഷണ ട്രെൻഡാണ് മെൻസ്ട്രല്‍ മാസ്‌ക്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ഇത് ആർത്തവ രക്തം മുഖത്ത് പുരട്ടിയാണ് ഉപയോഗിക്കുന്നത്. 

മെൻസ്ട്രല്‍ മാസ്‌ക് പ്രചാരകർ വാദിക്കുന്നത്, ആർത്തവ രക്തത്തില്‍ ഉള്ള സ്റ്റം സെല്ലുകള്‍, സൈറ്റോകൈൻസ്, പ്രോട്ടീൻ എന്നിവ ചർമ്മത്തിന് ഊർജ്ജവും പുതുമയും നല്‍കുന്നു എന്നതാണ്. ചില പരീക്ഷണ പഠനങ്ങള്‍, മുറിവുകള്‍ ഉണങ്ങാനും ടിഷ്യൂസ് പുനരുജ്ജീവനത്തിനും ആർത്തവ രക്തം സഹായകമാണെന്ന് കാണിച്ചിട്ടുണ്ട്.

ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഫോർ എക്‌സ്പെറിമെന്റല്‍ ബയോളജിയില്‍ (FASEB) നടത്തിയ ഒരു പഠനത്തില്‍, ആർത്തവ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മുറിവുകള്‍ മുഴുവനും ഉണങ്ങിയതായി കണ്ടെത്തിയപ്പോള്‍, സാധാരണ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചപ്പോള്‍ 40 ശതമാനം മാത്രമാണ് മുറിവ് ഉണങ്ങിയതെന്ന് കണ്ടെത്തി. 

അതില്‍ അടങ്ങിയ പ്രൊഡക്ഷൻ ഘടകങ്ങളാണ് മുറിവുകളും ചർമ പുനരുജ്ജീവനവും സഹായിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. സ്റ്റം സെല്ലുകളില്‍ നിന്നും വേർതിരിച്ചെടുത്ത കൊളാജിൻ മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.

എന്നിരുന്നാലും, ഇതുവരെ മെൻസ്ട്രല്‍ മാസ്‌കിന്റെ ചർമ സംരക്ഷണ ഗുണങ്ങള്‍ സംബന്ധിച്ചും സുരക്ഷിതത്വത്തെ കുറിച്ചും ശാസ്ത്രീയമായി ഉറപ്പുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. 

വിദഗ്ധർ നേരിട്ട് ആർത്തവ രക്തം മുഖത്ത് പുരട്ടുന്നത് ആരോഗ്യത്തിന് അപകടകാരിയായിരിക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 

കാരണം, ആർത്തവ രക്തത്തില്‍ സ്റ്റഫൈലോകോക്കസ് ഓറിയസ് പോലുള്ള ബാക്ടീരിയകളും ഫംഗസ്, ലൈംഗികരീതിയിലൂടെ പകരുന്ന അണുബാധകളും (STDs) ഉണ്ടാകാൻ സാധ്യതയുണ്ട്.

അതിനാല്‍ യാതൊരു മേല്‍നോട്ടമോ നിയന്ത്രണമോ ഇല്ലാതെ മെൻസ്ട്രല്‍ മാസ്‌ക് ഉപയോഗിക്കുന്നത് അപകടകരമായിരിക്കാം. ഈ ട്രെൻഡ് ഇപ്പോള്‍ വിദേശരാജ്യങ്ങളിലെ യുവതികളില്‍ പ്രചരിക്കുന്നുവെങ്കിലും, ആരോഗ്യസംരക്ഷണത്തില്‍ വലിയ ആശങ്കകള്‍ ഉയർത്തുകയാണ്.

Post a Comment

Previous Post Next Post