ആരോഗ്യപ്രവര്‍ത്തകയുടെ നമ്പര്‍ വാങ്ങി രാത്രിയും പകലും ഫോണ്‍വിളി, നിരന്തരം അശ്ലീല സന്ദേശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്



കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നിരന്തരം ഫോണില്‍ അശ്ശീല സന്ദേജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം ആശ്ശീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി. 

ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണനാണ് ആരോപണ വിധേയന്‍. നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു.

പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തെന്നാണ് പരാതി. അശ്ശീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കഴമ്ബുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. 

നടക്കാവ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.

Post a Comment

Previous Post Next Post