ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; അപകടത്തിന്റെ കാരണം വ്യക്തമല്ല




അബുദാബി: ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്.

ഏരിയല്‍ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഏരിയല്‍ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്‌ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. എച്ച്‌എഎല്‍ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്. 

കഴിഞ്ഞദിവസം തേജസ് എം.കെ 1 യുദ്ധവിമാനത്തില്‍ എണ്ണച്ചോർച്ചയെന്ന സോഷ്യല്‍ മീഡിയാ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സർക്കാർ തള്ളിയിരുന്നു. തേജസ്‌ യുദ്ധവിമാനം അപകടത്തില്‍പെടുന്നത് ഇത് രണ്ടാം തവണയാണ്.

Post a Comment

Previous Post Next Post