ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു




തിരുവനന്തപുരം: വഞ്ചിയൂരില്‍ പിതാവ് കമ്ബിപ്പാര കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വഞ്ചിയൂർ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗർണമിയില്‍ ഹൃഥ്വിക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് ഹൃഥ്വിക് നടത്തിയ ആക്രമണത്തില്‍ സഹികെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച്‌ ആക്രമിച്ചതും മരണം സംഭവിച്ചതും

ഒക്ടോബർ 9നായിരുന്നു സംഭവം. വഞ്ചിയൂരിലെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഹൃഥ്വിക് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനയാനന്ദ്(52) സംഭവത്തിന് ശേഷം പോലീസില്‍ കീഴടങ്ങിയിരുന്നു.

ഹൃഥ്വിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നു. അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കള്‍ വായ്പയെടുത്ത് ഇയാള്‍ക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ തന്റെ ജന്മദിനത്തിന് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകള്‍ കൂടി വാങ്ങി നല്‍കണമെന്ന വാശിയാണ് ആക്രമണത്തില്‍ കലാശിച്ചത്.

Post a Comment

Previous Post Next Post