'പുരുഷ അമ്മ', സ്ത്രീകളെ കെട്ടിപ്പിടിച്ച്‌ ആശ്വാസം നല്‍കും ഈ യുവാക്കള്‍; 5 മിനിറ്റിന് ചാര്‍ജ് 600 രൂപ: ചൈനയില്‍ ചര്‍ച്ചയായി പുതിയ ജോലി



ചൈനയില്‍ പുതിയൊരു പ്രവണത ഉരുത്തിരിഞ്ഞിട്ടുണ്ട്. 'പുരുഷ അമ്മ' എന്നാണ് ഇതിന് അവര്‍ നല്‍കിയിരിക്കുന്ന പേര്. പഠനത്തിലും ജോലിസ്ഥലത്തും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിനിടയില്‍ സമാധാനം തേടുന്ന സ്ത്രീകള്‍ക്ക് കെട്ടിപ്പിടിച്ച്‌ ആശ്വാസം നല്‍കുകയാണ് ഒരുകൂട്ടം യുവാക്കള്‍. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിഷയം വ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്.

ആലിംഗനം സൗജന്യമല്ല. കസ്റ്റമേഴ്‌സില്‍ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നു. 20 മുതല്‍ 50 യുവാന്‍ വരെയാണ് (ഏകദേശം 250 മുതല്‍ 600 രൂപ വരെ) അഞ്ച് മിനിറ്റ് ആലിംഗനം ചെയ്യാന്‍ ഈടാക്കുന്നത്. 

പാര്‍ക്കുകള്‍, സബ്‌വേ സ്‌റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വച്ചാണ് ആലിംഗനം ചെയ്യുക. ഓവര്‍ടൈം ജോലിക്ക് ശേഷം തനിക്ക് കിട്ടിയ ആലിംഗനത്തെക്കുറിച്ച്‌ ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ യുവാവ് തോളില്‍ തട്ടി ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെക്കുറിച്ച്‌ കേട്ടു, അഞ്ച് മിനിട്ടിനുള്ളില്‍ മാനസിക സമ്മര്‍ദ്ദത്തിന് ആശ്വാസം ലഭിച്ചെന്നാണ് യുവതി പറയുന്നത്.


കൃത്യമായി ജിമ്മില്‍ പോകുന്ന, മസിലുള്ള യുവാക്കളാണ് ഈ മേഖലയില്‍ ശോഭിക്കുന്നത്. വളരെ സൗമ്യമായിട്ടാണ് ഇവര്‍ കസ്റ്റമേഴ്‌സിനോട് യുവാക്കള്‍ സംസാരിക്കുന്നത്. യുവാക്കള്‍ ഇതിലൂടെ വലിയ തുകയാണ് സമ്ബാദിക്കുന്നത്.

Post a Comment

Previous Post Next Post