അനുനയ നീക്കം ഫലം കണ്ടില്ല, കട്ടപ്പനയില്‍ കോണ്‍ഗ്രസിന് 4 വിമതര്‍; നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു

 


ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമതർ. 6, 23,31, 33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 10 ഡിവിഷനുകളില്‍ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം.നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു.

ആറാം വാർഡില്‍ മുൻ നഗരസഭ ചെയർപേഴ്സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാർഡ് 24ല്‍ മുൻ വൈസ് ചെയർമാൻ കെജെ ബെന്നിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33 -ാം വാർഡില്‍ മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാർഡ് 31 ല്‍ കേരള കോണ്‍ഗ്രസിലെ മേഴ്സികുട്ടി ജോഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്സണ്‍ ബീന ജോബിയും മത്സരിക്കും.

കട്ടപ്പന ടൗണ്‍ വാർഡില്‍ യുഡിഎഫിന് രണ്ട് സ്ഥാനാർത്ഥികളുണ്ട്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമാണ് ഔദ്യോഗിക സ്ഥാനാർത്ഥികള്‍. നെടുംകണ്ടം പഞ്ചായത്തിലെ 16-ാം വാർഡിലും രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലും മുസ്ലീംലീഗ് അംഗങ്ങള്‍ സ്വതന്ത്രരായി മത്സരിക്കും. കുമളി പഞ്ചായത്തിലെ നൂലാംപാറ വാർഡില്‍ സിപിഐ മുൻ ലോക്കല്‍ സെക്രട്ടറി സജി വെമ്ബള്ളിയും വിമതനായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post