ന്യൂഡല്‍ഹി: ഗര്‍ഭിണിയാണെന്നതുകൊണ്ട് മാത്രം ഭാര്യ ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
കുടുംബ കോടതിയുടെ വിധി റദ്ദാക്കി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചുകൊണ്ടാണ് കോടതിയുടെ വിധി.2016ല്‍ വിവാഹിതരായ ദമ്പതികളുടെ കേസ് പരിഗണിക്കുകയാിരുന്നു കോടതി.
ഗര്‍ഭധാരണമോ താല്‍ക്കാലിക അനുരഞ്ജനമോ കൊണ്ട് മുന്‍കാല ക്രൂരകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അനില്‍ ക്ഷേത്രര്‍പാലും ജസ്റ്റിസ് രേണു ഭട്‌നാഗറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
2021ലാണ് മാനസികപീഡനത്തിന്റെ പേരില്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനമുണ്ടെന്നായിരുന്നു ഭാര്യയുടെ ആരോപണം. വീട്ടില്‍ നിന്ന് പുറത്താക്കലിനും വിധേയയായതായി ഭാര്യ ആരോപിച്ചു.
2016ലാണ് ദമ്പതികള്‍ വിവാഹിതരായത്. മാനസിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവ് 2021 ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ പേരില്‍ കുടുംബ കോടതി വിവാഹമോചന ഹരജി തള്ളി. ഇതിനേതിരേ ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Post a Comment