'ശരീരം ചെറുതായതുകൊണ്ട് മാത്രം അവഹേളിക്കുന്നു, ചിലര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നു; മാന്യമായി ജീവിക്കാൻ ഞങ്ങള്‍ക്കും അവകാശമുണ്ട്: സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് 'ലിറ്റില്‍ കപ്പിള്‍'



കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയരായ 'ലിറ്റില്‍ കപ്പിള്‍' എന്നറിയപ്പെടുന്ന അമല്‍, സിത്താര ദമ്പതികള്‍ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം.

തങ്ങളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിച്ച്‌ കൊണ്ടുള്ള ക്രൂരവും നിന്ദ്യവുമായ വാക്കുകളിലൂടെയാണ് ചിലർ ഇവരെ അധിക്ഷേപിക്കുന്നതെന്ന് ദമ്ബതികള്‍ പറഞ്ഞു. ഈ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

'ഞങ്ങള്‍ക്കും ജീവിക്കണം. സമൂഹമാധ്യമങ്ങളിലെ അവഹേളനം അതിരുകടക്കുകയാണ്. ഇത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ശരീരം ചെറുതായതുകൊണ്ട് മാത്രം ഞങ്ങളെ അവഹേളിക്കുന്നത് ശരിയല്ല. സമൂഹത്തില്‍ മാന്യമായി ജീവിക്കാൻ ഞങ്ങള്‍ക്കും അവകാശമുണ്ട്,' അമലും സിത്താരയും കൂട്ടിച്ചേർത്തു. അശ്ലീല സന്ദേശങ്ങള്‍ വരെ അയക്കുന്നതായും ഇവർ പരാതിപ്പെട്ടു. ഇത്തരം പ്രവർത്തികളില്‍ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദമ്ബതികള്‍ അറിയിച്ചു.

തങ്ങളുടെ ജീവിത പങ്കാളിത്തത്തിലൂടെയും സാമൂഹിക പ്രതിബദ്ധതയിലൂടെയും ഒട്ടനവധി ആരാധകരെ നേടിയെടുത്ത ദമ്പതികളാണ് അമലും സിത്താരയും. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ ഇവർക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായി അവർ പറഞ്ഞു.

Post a Comment

Previous Post Next Post