കോഴിക്കോട് : ഭൂമി തരം മാറ്റുന്നതിനായി കൈക്കൂലി വാങ്ങി, ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. വില്ലേജ് ഓഫീസറായ ഉല്ലാസ് മോൻ ആണ് പിടിയിലായത് കൈക്കൂലിയായി 8 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.
അതിൽ അമ്ബതിനായിരം രൂപ ഇന്ന് എൻജിഒ കോട്ടേഴ്സിന് സമീപംവച്ച് കൈമാറുംബോഴാണ് വിജിലൻസ് യൂണിറ്റിൻ്റെ പിടിയിലായത്.
പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ സ്ഥലം തരം മാറ്റാനാണ് വില്ലേജ് ഓഫീസറെ സമീപിച്ചത്. സെൻറ് ഒന്നിന് പതിനായിരം രൂപവെച്ച് 16 ലക്ഷം ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടു. പിന്നീട് സംസാരിച്ചതാണ് ഇത് എട്ട് ലക്ഷത്തിലേക്ക് എത്തിയത്.
ഇതിൽ അൻപതിനായിരം രൂപ കൈമാറുന്നതിനിടെയാണ് ഇന്ന് വില്ലേജ് ഓഫീസർ പിടിയിലായതെന്ന് വിജിലൻസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

إرسال تعليق