കൊച്ചി : ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു അപകടം.
തിരൂർ സ്വദേശി ആബിദാണ് (34) മരിച്ചത്. തലക്കേറ്റ ഗുരുതര മുറിവാണ് മരണകാരണം. പറവൂരിൽ നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചേരാനല്ലൂർ ജംഗ്ഷനിൽ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ യുവാവിൻ്റെ വാഹനം പൂർണ്ണമായും തകർന്നു. കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ആബിദ്.
പിതാവ്: അഷ്റഫ്. മാതാവ്: ഫാത്തിമ. ഭാര്യ: ലുബ. മക്കൾ: മറിയം മന്ന, നൂഹ് നഹാൻ. സഹോദരങ്ങൾ: നൗഷാദ്, ഷാഹുൽ ഹമീദ്, സവാദ്, ഹാജറ

إرسال تعليق