അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു ; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം



കൊല്ലം : അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആദിത്യൻ (19), അഭിജിത്ത് (17) ആണ് മരിച്ചത്.


കുളിക്കുന്നതിനിടെ കുട്ടികൾ കായലിൻ്റെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. 


ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post