നടിയെ ആക്രമിച്ച കേസ്; ദിലീപിന് നിര്‍ണായകം, ഡിസംബര്‍ എട്ടിന് വിധി പറയും



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്. കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്.

കേസില്‍ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. പള്‍സർ സുനി ഒന്നാംപ്രതിയായ കേസില്‍ നടൻ ദിലീപ് എട്ടാംപ്രതിയാണ്.

12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേസില്‍ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ ഒമ്ബതിന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചിരുന്നില്ല.


കേസിന്റെ നാള്‍വഴി

2017 ജൂലായ്- ദിലീപ് അറസ്റ്റിലായിരുന്നു. കുറച്ച്‌ നാള്‍ റിമാൻഡില്‍ കഴിഞ്ഞ നടന് പിന്നീട് ജാമ്യം ലഭിച്ചു.

2017 നവംബർ -കുറ്റപത്രം സമർപ്പിച്ചു.

2018 മാർച്ച്‌ എട്ട് - വിചാരണ നടപടികള്‍ ആരംഭിച്ചു.

2019 നവംബർ 29 - വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു

2024 സെപ്തംബർ 17- പള്‍സർ സുനിക്ക് ജാമ്യം ലഭിച്ചു.

2024 ഡിസംബർ 11- കേസില്‍ അന്തിമവാദം ആരംഭിച്ചു.

2025 ഏപ്രില്‍ ഒമ്ബത് - പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി.

Post a Comment

أحدث أقدم