എരുമേലി: എരുമേലിയില്‍ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; അപകടത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. എരുമേലി കണമലയിലാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുന്നു.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം മറിഞ്ഞത്.
ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment