ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; റോഡിൽ വീണ യുവാക്കളുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി ദാരുണാന്ത്യം



തിരുവനന്തപുരം : നാഗർകോവിൽ അപ്ടാ മാർക്കറ്റിന് സമീപമുണ്ടായ  വാഹനാപകടത്തിൽ ബന്ധുക്കളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. 

തേരേകാൽപുത്തൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) ആണ് മരിച്ചത്. ഇലാക്ട്രീഷ്യൻമാരായ ഇരുവരും ജോലി കഴിഞ്ഞ് നാഗർകോവിലിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ഒരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്തുവെച്ച് മരിച്ചു. നാഗർകോവിൽ പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post